Challenger App

No.1 PSC Learning App

1M+ Downloads

രണ്ടാം മറാത്ത യുദ്ധകാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ജസ്വന്ത് റാവു ഹോൾക്കർ, ദൗലത്ത് റാവു സിന്ധ്യ, റാഘോജി ബോൻസ്‌ലെ തുടങ്ങിയ രാഷ്ട്രതന്ത്രജ്ഞൻമാർക്കൊന്നും മികവുറ്റ ഭരണം കാഴ്ചവെക്കാൻ സാധിച്ചില്ല. 

2.മറാത്ത ഭരണാധികാരികളെ ശത്രുക്കൾ ആയിട്ടാണ് ബ്രിട്ടീഷ് സേനയുടെ സർവ്വസൈന്യാധിപൻ ആയിരുന്ന വെല്ലസ്ലി പ്രഭു  കണ്ടിരുന്നത്. 

3.അധികാരത്തിനുവേണ്ടി മറാത്ത ഭരണാധികാരികൾ തമ്മിൽ പോരടിക്കാൻ തുടങ്ങി.

4.ഈ ആഭ്യന്തരകലഹം ബ്രിട്ടീഷുകാരുടെ വിജയത്തിന് നിർണായകമായി.

A1,2

B3,4

C1,3,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

ജസ്വന്ത് റാവു ഹോൾക്കർ, ദൗലത്ത് റാവു സിന്ധ്യ, റാഘോജി ബോൻസ്‌ലെ തുടങ്ങിയ രാഷ്ട്രതന്ത്രജ്ഞൻമാർ മറാത്താ ഭരണത്തിൻകീഴിൽ വന്നെങ്കിലും അവർക്കൊന്നും മികവുറ്റ ഭരണം കാഴ്ചവെക്കാൻ സാധിച്ചില്ല. മറാത്ത ഭരണാധികാരികളെ ശത്രുക്കൾ ആയിട്ടാണ് വെല്ലസ്ലി പ്രഭു കണ്ടിരുന്നത്. അധികാരത്തിനുവേണ്ടി മറാത്ത ഭരണാധികാരികൾ തമ്മിൽ പോരടിക്കാൻ തുടങ്ങി. ഈ അവസരം ബ്രിട്ടീഷുകാർ മുതലെടുക്കാൻ തുടങ്ങി. 1803 ൽ ജസ്വന്ത് റായി ഹോൾക്കറിന്റെ സൈന്യം ദൗലത്ത് റാവു സിന്ധ്യയുടെയും പേഷ്വാ യുടെയും സൈന്യത്തെ പൂനയിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ പരാജയപ്പെടുത്തി. പേഷ്വാ ബാജിറാവു രണ്ടാമൻ ബസയിനിലേക്ക് അഭയം പ്രാപിച്ചു. ഇവിടെ വച്ച് ഇംഗ്ലീഷുകാരുമായി ഒരു ഉടമ്പടിയിൽ അദ്ദേഹം ഒപ്പു വച്ചു. ബസയിൻ ട്രീറ്റി എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന്റെ നിർണായകമായ ചുവടുവയ്പ്പിനു സഹായിച്ച ഉടമ്പടിയാണ് ബസയിൻ ട്രീറ്റി.


Related Questions:

St. Thomas died a martyr at _______.

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒന്നാം കർണാടിക് യുദ്ധസമയത്തെ ഫ്രഞ്ച് ഗവർണർ ഡ്യൂപ്ലൈ ആയിരുന്നു.
  2. ഒന്നാം കർണാടിക് യുദ്ധത്തിൻറെ ഫലമായി ഡ്യൂപ്ലൈ  ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി മദ്രാസ് പിടിച്ചെടുത്തു
  3. 1748 ലെ ആക്‌സലാ ചാപ്ലെ ഉടമ്പടിപ്രകാരം ഒന്നാം കർണാടിക് യുദ്ധം അവസാനിച്ചു

    താഴെ പറയുന്ന വസ്‌തുതകളിൽ ശരിയായത് കണ്ടെത്തുക

    1. 1789-ടിപ്പു സുൽത്താൻ കേരളം ആക്രമിക്കുന്നു
    2. 788-ശങ്കരാചാര്യർ ജനിച്ചു
    3. 1553-കുനൻ കുരിശു സത്യം
    4. 1341- വെള്ളപ്പൊക്കത്തെ തുടർന്ന് മുസരിസ് തുറമുഖം അപ്രത്യക്ഷമാവുകയും കൊച്ചി തുറമുഖം രൂപം കൊള്ളുകയും ചെയ്യുന്നു
      ഇന്ത്യൻ നിയമങ്ങളെ ക്രോഡീകരിക്കാൻ ആദ്യമായി നിയമ കമ്മീഷനെ നിയമിച്ച വർഷം ?
      The llbert Bill controversy during the period of Lord Ripon exposed the racial bitterness of the British and united the Indians